ഉണ്ണി ഈശോയോടുള്ള നൊവേന
1 . നിത്യപിതാവേ അങ്ങേ ഏക കുമാരൻ്റെ മനുഷ്യാവതാര രഹസ്യം എൻ്റെയും ലോകമാസകലമുള്ള മനുഷ്യരുടെ രക്ഷയ്ക്കും അങ്ങേ മഹത്വത്തിനും പുകഴ്ചയ്ക്കുമായി അങ്ങേയ്ക്കു ഞാൻ കാഴ്ച വെയ്ക്കുന്നു.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും
സ്തുതി. ആദിയിലെപോലെ ഇപ്പോഴും
എപ്പോഴും എന്നേയ്ക്കും ആമേൻ .
2 . നിത്യപിതാവേ, പരിശുദ്ധ യൗസേപ്പിതാവിൻ്റെയും നസ്രത്തിൽ നിന്നും ബത്ലഹേമിലേക്കുള്ള ക്ലേശപൂർണ്ണമായ പലായനത്തെയും, ആ യാത്രയിൽ യാതൊരു അഭയസ്ഥാനവും ലഭിയ്ക്കാകയാൽ അവർ അനുഭവിച്ച മനോദുഃഖത്തെയും, എൻ്റെ നിത്യരക്ഷയ്ക്കും അങ്ങേ മഹത്വത്തിനും പുകഴ്ചയ്ക്കുമായി അങ്ങേയ്ക്കു ഞാൻ കാഴ്ചവയ്ക്കുന്നു.
പിതാവിനും........
ഉണ്ണി ഈശോയോടുള്ള നൊവേന
3.. നിത്യപിതാവേ, കീറ തുണികളാൽ ആവരണം ചെയ്യപ്പെട്ട ദിവ്യഉണ്ണി അനുഭവിച്ച അതികഠിനമായ തണുപ്പും അതുമൂലമുണ്ടായ കരച്ചിലും എൻ്റെ ആത്മരക്ഷയ്ക്കും അങ്ങേ മഹത്വത്തിനും പുകഴ്ചയ്ക്കുമായി അങ്ങേയ്ക്കു ഞാൻ കാഴ്ചവയ്ക്കുന്നു.
പിതാവിനും........
4. നിത്യപിതാവേ, അങ്ങേ, ഏകകുമാരൻ്റെ ഛേദനാചാരസമയത്ത് ആ ദിവ്യപൈതൽ അനുഭവിച്ച വേദനയും തൽസമയം ചീന്തിയ രക്തവും എൻ്റെ നിത്യ രക്ഷയ്ക്കും അങ്ങേ മഹത്വത്തിനും പുകഴ്ചയ്ക്കുമായി അങ്ങേയ്ക്കു ഞാൻ കാഴ്ചവയ്ക്കുന്നു.
പിതാവിനും........
5. നിത്യപിതാവേ, അങ്ങേ തിരുവചനം മനുഷ്യശരീരം പൂണ്ടപ്പോൾ ആ ദിവ്യപൈതൽ കാണിച്ച എളിമ, ക്ഷമ, സ്നേഹം എന്നീ സുകൃതങ്ങൾ ഞാൻ എൻ്റെ രക്ഷയ്ക്കും അങ്ങേ മഹത്വത്തിനും പുകഴ്ചയ്ക്കുമായി അങ്ങേയ്ക്കു ഞാൻ കാഴ്ച വെയ്ക്കുന്നു .
ഉണ്ണി ഈശോയോടുള്ള നൊവേന
പിതാവിനും........
V . വചനം മാംസമായി
R. ഞങ്ങളുടെ കൂടെ വസിച്ചു.
(എല്ലാ ആത്മീയ അനുഗ്രഹങ്ങൾക്കും വേണ്ടി)
ഒരു പൈതലിൻ്റെ / രൂപമെടുത്ത / സർവ്വശക്തനായ / ദൈവമേ / അങ്ങേ / അതിശയകരമായ / ദൈവീകവും / മാനുഷികവുമായ / ആകൃതിയെയും / പ്രതാപത്തേയും / മഹത്വത്തേയും / നന്മയേയും / അനുകമ്പയേയും / ഞാൻ ധ്യാനിക്കുന്നു.
സൂര്യപ്രകാശം / നല്ല സ്‌ഥലത്തും / അഴുക്കുനിറഞ്ഞിടത്തും / ഒരു പോലെ / പ്രകാശിപ്പിക്കുന്നതുപോലെ / അങ്ങയുടെ / മുഖകാന്തി / നല്ലവരെയും / പാപികളേയും / ഒരു പോലെ / അങ്ങിലേയ്ക്കു / ആകർഷിക്കുന്നുവെന്ന് / ഞാൻ മനസിലാക്കുന്നു / അങ്ങേ കരുണയുടെ / കണ്ണുകൾ / പാപിയായ / എൻ്റെ മേൽ / തിരിച്ചു / എൻ്റെ പാപങ്ങളെകുറിച്ച് / ഉത്തമ മനസ്താപമുണ്ടാകുവാൻ / അനുഗ്രഹിക്കണമേ / അവസാന / വിധിദിവസത്തിൽ
ഉണ്ണി ഈശോയോടുള്ള നൊവേന
അങ്ങേ / ന്യായമായ / കോപത്തിൽനിന്നു / രക്ഷിച്ചു / തെരഞ്ഞെടുക്കപ്പെട്ടവരുടെ / ഗണത്തിൽ / ചേർക്കുവാൻ / കൃപയുണ്ടാകണമേ. / ഓ / മാധുര്യമുള്ള / ഉണ്ണി ഈശോയെ / ഞാൻ / അങ്ങയുടെ / അധരങ്ങളെ പുകഴ്ത്തുന്നു. / പിതാവിൽ നിന്നുള്ള / അങ്ങയുടെ / വാക്കുകൾ കൊണ്ട് / എൻ്റെ പാപങ്ങൾ / മോചിക്കപ്പെടട്ടെ . /അന്ത്യവിധി സമയത്തു / ശാപത്തിൻ്റെ ശകാര വർഷം എൻ്റെമേൽ / ഉണ്ടാകാതിരിക്കട്ടെ / പരുഷമായ / ഒരു വാക്ക് / ഉച്ചരിക്കുന്നതിനു മുമ്പ് / എൻ്റെ അധരങ്ങളെ / ബന്ധിക്കേണമെന്ന് / ഓ നാഥാ / അങ്ങയോട് ഞാൻ / അപേക്ഷിക്കുന്നു. / അങ്ങയുടെ / സ്നേഹത്തിൽ / എന്നും നിലകൊള്ളുവാൻ / എൻ്റെ നാവിന് / ശക്തി തരേണമേ.
ഓ / സ്നേഹനിധിയായ / ഉണ്ണിയീശോയേ / ലോകം മുഴുവൻ / ആശ്ലേഷിക്കുവാൻ / വെമ്പൽ കൊള്ളുന്ന / അങ്ങേ / ഉയർത്തിപ്പിടിച്ച കരങ്ങൾ / എരിവുള്ള / വിശ്വാസത്തോടെ / ചുംബിക്കുന്നു ആകാശമണ്ഡലത്തെ / മുഴുവൻ / പരിപാലിച്ചു / കൊണ്ടുവരുന്ന / അങ്ങേ / ശക്തമായ കരങ്ങളെ / ഞാൻ
ഉണ്ണി ഈശോയോടുള്ള നൊവേന
ബഹുമാനിക്കുന്നു. / ഞങ്ങളുടെ / ഓരോ ചലനവും / പ്രവൃത്തിയും അങ്ങേ സ്തുതിയ്ക്കും / വണക്കത്തിനും വേണ്ടി / പരിണമിക്കുവാൻ / അങ്ങേ / ഭക്തരെ / സഹായിക്കണമേ.
ആമേൻ.
(പ്രത്യേക കാര്യ സാദ്ധ്യത്തിന്)
ഓ / ഉണ്ണീയീശോയെ / ഞാൻ / അങ്ങിൽ ആശ്രയിക്കുന്നു. / അങ്ങേ / പരിശുദ്ധ മാതാവിൻ്റെ / മാദ്ധ്യസ്ഥം വഴി / ഞാൻ അങ്ങേ / സഹായം / പാർത്തിരിക്കുന്നു / (ആവശ്യം പറയുക) അങ്ങേ / ദിവ്യ ശക്തിയാൽ / ഈ കാര്യം / സാധിക്കുമെന്നു / ഞാൻ ഉറപ്പായി / വിശ്വസിക്കുന്നു. / ഞാൻ എൻ്റെ മുഴു മനസ്സോടും / ഹൃദയത്തോടും കൂടി / അങ്ങയെ / സ്നേഹിക്കുന്നു. / ഞാൻ / എൻ്റെ പാപങ്ങളെക്കുറിച്ച് / പൂർണ്ണമായി / മനസ്തപിക്കുന്നു. / ഓ നല്ല ഈശോയെ / പാപസാഹചര്യങ്ങളെ / ഉപേക്ഷിക്കുവാൻ / എനിക്കു ശക്തി തരേണമേ / ഇനി ഒരിക്കലും അങ്ങയെ / വെറുപ്പിക്കയില്ലെന്നു / പ്രതിജ്ഞ ചെയ്യുന്നു. / അങ്ങയെ
ഉണ്ണി ഈശോയോടുള്ള നൊവേന
പ്രതി / എല്ലാം / ക്ഷമയോടെ / സഹിക്കുവാനും / അങ്ങനെ / അങ്ങയോട് വിശ്വസ്‌തത / പുലർത്തുവാനും / ഞാൻ ആഗ്രഹിക്കുന്നു. / അങ്ങയോടുള്ള / സ്നേഹത്തെ പ്രതി / ഞാൻ എൻ്റെ അയൽക്കാരെയും / സ്നേഹിക്കും / ഓ ഈശോയേ / വീണ്ടും / ഞാൻ അങ്ങയുടെ സഹായം കേണപേക്ഷിക്കുന്നു. (ആവശ്യം അനുസ്മരിക്കുക) പരിശുദ്ധ കന്യകാമറിയത്തോടും / വിശുദ്ധ യൗസേപ്പിനോടും / മാലാഖമാരോടും / സകല വിശുദ്ധരോടും / ഒന്നു ചേർന്നു / പിതാവായ ദൈവത്തെ / നിത്യം / സ്തുതിച്ചു കൊണ്ടാടുവാനുള്ള / അനുഗ്രഹം / തന്നരുളേണമേ.
ആമ്മേൻ.
(രോഗശാന്തിക്കായി)
ഓ / കാരുണ്യവാനായ / ദിവ്യ പൈതലേ / അങ്ങു / അത്ഭുതങ്ങൾ / പ്രവർത്തിച്ചു കൊണ്ടു / രോഗശമനം / വരുത്തുന്നുവെന്നു / ഞാൻ അറിയുന്നു. / അങ്ങു ഈ ലോകത്തിൽ / ജീവിച്ചിരുന്നപ്പോൾ / അങ്ങേ / ദിവ്യശക്തിയാൽ / അനേകരെ
ഉണ്ണി ഈശോയോടുള്ള നൊവേന
സുഖപ്പെടുത്തിയിട്ടുണ്ടെന്നും / അങ്ങേ അത്ഭുത ശക്തിയാൽ / നിരാശാജനകവും / വേദനാപൂർണ്ണമായ / നിരവധി / രോഗങ്ങൾക്കു / ശമനം കിട്ടിയിട്ടുണ്ടെന്നു / എനിക്കറിയാം / എന്നെപ്പോലെ / നിർഭാഗ്യവാനായ / ഒരു പാപിക്കു / അങ്ങേ സഹായം / അപേക്ഷിക്കുവാൻ / അർഹതയില്ലെങ്കിലും / അങ്ങേ / തിരുബാല്യത്തെ പ്രതി / പ്രത്യേകിച്ചു / അത്ഭുതകരമായ / ഈ തിരുസ്വരൂപത്തെ പ്രതി / ഏറ്റം / നിർഭാഗ്യ / പാപിക്കുവേണ്ടി കൂടി / അങ്ങു / കാണിക്കുന്ന / കാരുണ്യത്തെക്കുറിച്ചു / ഓർക്കുബോൾ / പ്രത്യാശാപൂർണ്ണമായ / ഹൃദയത്തോടെ / എൻ്റെ രോഗശാന്തിക്കായി / അങ്ങേ പക്കൽ / വന്നണയുന്നു.
ഓ മാധുര്യമുള്ള / ഉണ്ണീയീശോയെ / സ്വർഗ്ഗിയ / ഭിഷഗ്വരനായ / അങ്ങ് / അനുഗ്രഹിച്ചാൽ / ഞാൻ / പ്രത്യാശയോടെ / പാർത്തിരിക്കുന്ന / ഈ സഹായം / ലഭിക്കുമെന്നു / ഉറപ്പുണ്ട് / എൻ്റെ അപേക്ഷ തള്ളിക്കളയാതെ / അങ്ങേ ശക്തമായ / തൃക്കരങ്ങൾ നീട്ടി / എൻ്റെ രോഗത്തെ / മാറ്റിത്തരണമേ / എന്നിരുന്നാലും / അങ്ങേ / ദീർഘവീക്ഷണത്തിൽ / കുറച്ചുനാൾ കൂടി / ഞാൻ കഴിച്ചു കൂട്ടണമെന്നാണെങ്കിൽ / എൻ്റെ മനസ്സിനെ / അങ്ങനെ
ഉണ്ണി ഈശോയോടുള്ള നൊവേന
തിരുമനസ്സിന് / സമർപ്പിക്കുന്നു. / ഞാൻ / ഈ സുഖക്കേടിൽ / മരിക്കണമെന്നാണ് / ദൈവഹിതമെങ്കിൽ / എൻ്റെ പാപങ്ങളെക്കുറിച്ചു / മനസ്താപപ്പെട്ടു / ദൈവസ്നേഹം / എന്നിൽ എരിയിച്ചു / ഈ രോഗശയ്യയിൽ വച്ചു / അങ്ങെ തിരുനാമം / ഭക്തിപൂർവ്വം / ഉച്ചരിച്ചു / നിത്യത്വത്തിൽ / അങ്ങയോടു / ഒന്നിച്ചു / ചേരുവാൻ / വേണ്ട / അനുഗ്രഹം / തന്നരുളേണമേ /
ആമ്മേൻ
(ലൗകിക ആവശ്യങ്ങൾ സാധിക്കുന്നതിന്)
എല്ലാ നന്മകളുടേയും / ഉറവിടമായ / ഉണ്ണീയീശോയെ / അങ്ങെ പിഞ്ചുകരങ്ങളുടെ / ഔദാര്യം / എത്ര മഹത്തരമാണ്. / മരുഭൂമിയിൽ / മഹാനദിയെന്നപ്പോലെ / അങ്ങു മനുഷ്യവർഗ്ഗത്തിൻ്റെ മേൽ / അനുഗ്രഹങ്ങൾ വർഷിക്കുന്നു . അക്കൂട്ടത്തിൽ / എൻ്റെ / ഈ ശാരീരിക ആവശ്യവും / സാധിച്ചു തരേണമെ/
ഓ ഉണ്ണീശോയേ / അങ്ങയുടെ / കരങ്ങൾ /
ഉണ്ണി ഈശോയോടുള്ള നൊവേന
ഉയർത്തിപ്പിടിച്ചു / എൻ്റെ അരക്ഷിതാവസ്ഥയിൽ നിന്നും / കഷ്ടപ്പാടിൽ നിന്നും / മോചനം ലഭിക്കുവാൻ / അനുഗ്രഹം നൽകേണമേ. എൻ്റെ ലൗകിക ആവശ്യങ്ങൾ / അങ്ങയുടെ / തിരുമനസു നിറവേറ്റുവാൻ / തക്കവണ്ണം / എൻ്റെയും എൻ്റെ / അയൽക്കാരൻ്റെ / നന്മയ്ക്കും / അങ്ങയുടെ മഹത്വത്തിനും / ഉപകരിക്കുവാൻ / വേണ്ട വര പ്രസാദം / നൽകണമേ . / അങ്ങനെ / ചിതൽ നശിപ്പിക്കാത്തതും / ആർക്കും / മോഷ്‌ടിക്കുവാൻ കഴിയാത്തതുമായ / നിധി / സ്വർഗ്ഗത്തിൽ / സംഭരിക്കുവാൻ / എന്നെ പ്രാപ്തനാക്കണമെ. /
ആമ്മേൻ
(ലഭിച്ച നന്മകൾക്കു ഉപകാര സ്മരണ)
ഓ ഈശോയെ / അങ്ങു എനിക്കു നൽകിയ / എല്ലാ ദാനങ്ങളെ പ്രതി / അങ്ങെ / തിരു സ്വരൂപത്തിൽ മുമ്പിൽ / മുട്ടുകുത്തി നിൽക്കുന്നു . / അങ്ങു / എൻ്റെ ദൈവമാണെന്നും / കരുണയുടെ വറ്റാത്ത / ഉറവിടമാണെന്നും / എൻ്റെ സഹായിയും സംരക്ഷകനുമാണെന്നും / ഞാൻ പാടി പുകഴ്ത്തും .
ഉണ്ണി ഈശോയോടുള്ള നൊവേന
എൻ്റെ പൂർണ്ണ വിശ്വാസവും / ഞാൻ / അങ്ങിൽ / സമർപ്പിക്കുന്നു . / ലോകം മുഴുവനും / അങ്ങയെ / അറിയേണ്ടതിനായി / അങ്ങെ / അതിശയകരമായ / തിരുസ്വരൂപം വഴി / ഞങ്ങൾക്ക് / ലഭിച്ചു കൊണ്ടിരിക്കുന്ന / ദാനങ്ങളെയും / നന്മകളേയും / എല്ലായിടത്തും / ഞാൻ / ഉച്ചത്തിൽ വിളിച്ചറിയിക്കും / അങ്ങനെ എല്ലാവരും / വിശേഷിച്ചു / എല്ലാ ക്രൈസ്തവരും / അങ്ങിൽ / കൂടുതൽ ഭക്തിയും / വിശ്വാസവും / ഉള്ളവരായി തീരുവാനും / അങ്ങു / നൽകികൊണ്ടിരിക്കുന്ന / ദാനങ്ങൾക്കു / പ്രതി നന്ദി / ഉള്ളവരായി തീർന്നു/ അങ്ങെ / തിരുനാമം / എന്നെന്നും പ്രകീർത്തിക്കുവാനും / ഇടവരട്ടെ .
ആമ്മേൻ
ലിറ്റിനി
കർത്താവെ അനുഗ്രഹിക്കേണമേ
മിശിഹായെ അനുഗ്രഹിക്കേണമേ
കർത്താവെ അനുഗ്രഹിക്കേണമേ
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ
ഉണ്ണി ഈശോയോടുള്ള നൊവേന
(ഞങ്ങളെ അനുഗ്രഹിക്കേണമേ)
ലോകരക്ഷകനായ പുത്രൻ തമ്പുരാനെ പരിശുദ്ധാത്മാവേ
ഏകസ്വരൂപമായിരിക്കുന്ന പരിശുദ്ധത്രിത്വമെ....
അത്ഭുത പ്രവർത്തകനായ ഉണ്ണിയീശോയെ
സത്യ ദൈവവും മനുഷ്യനുമായ ഉണ്ണിയീശോയെ
അത്ഭുതകരമാംവിധം സർവ്വ ശക്തി കാണിക്കുന്ന ഉണ്ണിയീശോയെ
ഞങ്ങളുടെ ഹൃദയങ്ങളെ നേടുകയും
ഭരിക്കുകയും ചെയ്യുന്ന ഉണ്ണിയീശോയെ
സ്നേഹത്തിന് യോഗ്യനായ ഉണ്ണിയീശോയെ
ഞങ്ങളുടെ സങ്കേതവും രക്ഷയുമായ ഉണ്ണിയീശോയെ
ഞങ്ങളുടെ ഹൃദയത്തിൻ്റെ പ്രകാശമായ ഉണ്ണിയീശോയെ
ദരിദ്രരുടെ സ്നേഹിതനായ ഉണ്ണിയീശോയെ
ഞങ്ങളെ രക്ഷിക്കുന്നവനായ ഉണ്ണിയീശോയെ
എല്ലാ തിന്മകളെയും അകറ്റുന്നവനായ ഉണ്ണിയീശോയെ
സകല പാപങ്ങളിൽ നിന്നും രക്ഷിക്കുന്നവനായ ഉണ്ണിയീശോയെ
ഞങ്ങളുടെ ഹൃദയത്തിൽ ആനന്ദമായ ഉണ്ണിയീശോയെ
ഉണ്ണി ഈശോയോടുള്ള നൊവേന
ലോകത്തെ തൃക്കരങ്ങളിൽ
താങ്ങിക്കൊണ്ടിരിക്കുന്ന ഉണ്ണിയീശോയെ
ദിവ്യ സ്നേഹ ശക്തിയാൽ ഞങ്ങളുടെ ഹൃദ-
യങ്ങളെ പ്രകാശിപ്പിക്കുന്ന ഉണ്ണിയീശോയെ
അത്ഭുതകരങ്ങൾ ഉയർത്തി ഞങ്ങളെ
അനുഗ്രഹിക്കുന്ന ഉണ്ണിയീശോയെ
മാധുര്യം നിറഞ്ഞ അങ്ങേ തിരുനാമത്താൽ
ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുന്ന ഉണ്ണിയീശോയെ
പ്രതാപത്താൽ ലോകത്തെ നിറയ്ക്കുന്ന ഉണ്ണിയീശോയെ
സകല തിന്മകളിൽ നിന്നും .....
(ഞങ്ങളെ രക്ഷിക്കേണമേ )
സകല പാപങ്ങളിൽ നിന്നും .....
അങ്ങെ പരമ സ്നേഹത്തെക്കുറിച്ചുള്ള
സകല അവിശ്വാസത്തിൽ നിന്നും ....
അങ്ങെ ശക്തിയേറിയ അത്ഭുതത്തിന്
വിരോധമായ സംശയത്തിൽ നിന്നും ....
സകല തിന്മകളിൽ നിന്നും അപകടങ്ങളിൽ നിന്നും ....
അങ്ങെ മാതാവായ പരിശുദ്ധ കന്യകാ മറിയത്തിൻ്റെയും വളർത്തുപിതാവായ
ഉണ്ണി ഈശോയോടുള്ള നൊവേന
യൗസേപ്പിൻ്റെയും വളർത്തുപിതാവായ യൗസേപ്പിൻ്റെയും പ്രാർത്ഥനകളാൽ അങ്ങ് ഞങ്ങളോടു ക്ഷമിക്കണമെന്നു
(ഞങ്ങൾ അപേക്ഷിക്കുന്നു.)
(ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ)
ഞങ്ങൾക്കു സാക്ഷത്തായ അനുതാപം തരണമെന്നു ...
അങ്ങെ ദിവ്യ ശൈശവത്തോടു ഞങ്ങൾക്കു
സ്നേഹവും ഭക്തിയും വർദ്ധിച്ചു തരണമെന്നു ....
അങ്ങെ അത്ഭുതകരങ്ങൾ
ഞങ്ങളിൽ നിന്നും പിൻവലിക്കരുതെന്നു .....
അങ്ങെ അനന്ത നന്മകളാൽ ഞങ്ങളെ കാത്തുകൊള്ളണമെന്നു ....
അങ്ങെ ദിവ്യ സ്നേഹത്താൽ ഞങ്ങളെ
കൂടുതലായി ഉജ്ജ്വലിപ്പിക്കേണമെന്നു .....
അങ്ങിൽ ശരണപ്പെട്ടു കൊണ്ട്
അപേക്ഷിക്കുന്ന സകലരേയും
കൃപയോടെ കേട്ടരുളേണമെന്നു ......
ഉണ്ണി ഈശോയോടുള്ള നൊവേന
ഞങ്ങളുടെ രാജ്യത്തെ സമാധാനത്തിൽ
കാത്തുകൊള്ളണമെന്നു ....
ഞങ്ങൾക്കുണ്ടാകുന്ന സകല അപകടങ്ങളിൽ നിന്നും
ഞങ്ങളെ രക്ഷിക്കണമെന്നു ....
അങ്ങിൽ കരുണയുള്ളവർക്കു നിത്യജീവൻ നൽകണമെന്നു ....
വിധി ദിവസത്തിൽ ഞങ്ങളുടെ മേൽ
കരുണയുടെ വചനങ്ങൾ ഉച്ചരിക്കേണമെന്നു .....
അങ്ങെ അത്ഭുത സ്വരൂപം ഞങ്ങൾക്കു
സമാശ്വാസമായിരിക്കേണമെന്നു ......
ദൈവപുത്രനും മേരിസുതനുമായ ഈശോയെ
ലോകപാപങ്ങളെ നീക്കുന്ന ദിവ്യ
ചെമ്മരിയാടായ ഉണ്ണിയീശോയെ (3 പ്രാവശ്യം)
V. മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ
R. മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളേണമെ
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ ....
നമുക്ക് പ്രാർത്ഥിക്കാം
ഓ അത്ഭുത പ്രവർത്തകനായ ഉണ്ണി ഈശോയെ
ഉണ്ണി ഈശോയോടുള്ള നൊവേന
അസ്വസ്ഥമായിരിക്കുന്ന ഞങ്ങളുടെ ഹൃദയങ്ങളെ ദയാപൂർവ്വം തൃക്കൺ പാർക്കേണമെന്നു അങ്ങെ തിരുസ്വരൂപത്തിൻ മുമ്പിൽ മുട്ടുകുത്തി നിന്നു ഞാൻ അങ്ങയോടു അപേക്ഷിക്കുന്നു . അനുകമ്പ നിറഞ്ഞ അവിടുത്തെ മൃദുല ഹൃദയം ഞങ്ങളുടെ പ്രാർത്ഥനകളാൽ തരളിതമായി ഞങ്ങൾ സാദ്ധ്യപ്പെട്ട് അപേക്ഷിക്കുന്ന ഈ നന്മ ഞങ്ങൾക്കു പ്രദാനം ചെയ്യണമെ. ദുർഭരകരമായ എല്ലാ ക്ലേശങ്ങളും നൈരാശ്യങ്ങളും എല്ലാ പരീക്ഷകളും ദൗർഭാഗ്യങ്ങളും ഞങ്ങളിൽ നിന്നും അകറ്റിക്കളയണമെ. അങ്ങെ ദിവ്യ ശൈശവത്തെ പ്രതി ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങൾക്കു സമാധാനവും സഹായവും നൽകണമെ. പിതാവിനോടും പരിശുദ്ധാരൂപിയോടും കൂടി അങ്ങെ ഞങ്ങൾ എന്നെന്നും വാഴ്ത്തി സ്‌തുതിക്കുമാറാകട്ടെ.
ആമ്മേൻ.